KOYILANDY DIARY

The Perfect News Portal

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും വീണ്ടും രാജി; അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടി വിട്ടു

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും വീണ്ടും രാജി. അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടി വിട്ടു. ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗവും, കൊല്ലം ജില്ലാ പ്രസിഡണ്ടുമാണ് അറക്കൽ ബാലകൃഷ്ണപിള്ള. പാർടി ചെയർമാൻ പി ജെ ജോസഫിന് രാജിക്കത്ത് നൽകി. ജോസഫ് ഗ്രൂപ്പിൽ നടക്കുന്നത് വ്യക്തി താൽപര്യങ്ങളാണെന്നും മോൻസ് ജോസഫിന്റെ ഏകാധിപത്യമെന്നും അറക്കൽ ബാലകൃഷ്ണപിള്ള പറഞ്ഞു.