KOYILANDY DIARY

The Perfect News Portal

താലൂക്ക് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം

കൊയിലാണ്ടി: താലൂക്ക് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉൽഘാടനം ചെയ്തു. ടി.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അസംഘടിതമേഖലാ സാമൂഹിക സുരക്ഷാ ക്ഷേമനിധി അപകതകൾ പരിഹരിക്കുക, പാചക തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നടപ്പിലാക്കുക,

കൊയിലാണ്ടിയിൽ ഫുഡ് ആൻ്റ് സേഫ്റ്റി ഓഫീസറെ നിയമിക്കുക, ഭക്ഷ്യ സുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി. കെ. ചന്ദ്രൻ, എ, അസീസ്, വി.വി. സുധാകരൻ, വി.പി.വി. ബഷീർ, കെ.വി.ഹമീദ്, കെ. ആരിഫ്, റഫീഖ്, മുജീബ് പാലക്കൽ കെ.വി. ഹാരിസ്, എ.വി. നാസർ എന്നിവർ സംസാരിച്ചു.