KOYILANDY DIARY

The Perfect News Portal

ഇ.കെ.പി അനുസ്മരണവും കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിൻ്റെ അമ്പതാം വാർഷികാഘോഷവും നടന്നു

ഇ.കെ.പി. അനുസ്മരണവും കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിൻ്റെ അമ്പതാം വാർഷികാഘോഷവും നടന്നു. കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ കലാ-സാംസ്കാരിക പ്രവർത്തകനായിരുന്ന ഇ.കെ.പിയുടെ പതിനെട്ടാം ചരമവാർഷികം സമുചിതമായി ആചരിച്ചു. തിയേറ്റേഴ്സ് പരിസത്തു നടന്ന ചടങ്ങിൽ ക്ലബിൻ്റെ അമ്പതാം വാർഷികാഘോഷ പരിപാടികൾ ചാമരി ബാലൻ നായർ ഈന്താട്ട് കുഞ്ഞിക്കേളപ്പൻ എന്നിവർ ചേർന്നു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എൻ. കെ. സൂരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഒപ്പം പാലക്കാട് പ്രേംരാജ് അനുസ്മരണ പ്രഭാഷണവും നടത്തി.
ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കായിക മേളയിലും ദേശീയ നാടൻ പാട്ട് മത്സരത്തിലും പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു. ചാമരി ബാലൻ നായർ, ഈന്താട്ട് കുഞ്ഞിക്കേളപ്പൻ നായർ, എൻ. കെ. മുരളി, കല്ലേരി മോഹനൻ, കെ. ശങ്കരൻ, ശ്രീശൻ പീച്ചാരി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി രവീന്ദ്രൻ മലയിൽ സ്വാഗതവും ഇ. കെ.പ്രജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Advertisements