KOYILANDY DIARY

The Perfect News Portal

വെങ്ങളം റെയിൽവെ ക്രോസിന് സമീപം ട്രെയിൻ തട്ടി മരിച്ചു

കാപ്പാട് : വികാസ് നഗറിൽ റൗളയിൽ താമസിക്കും ഊഴിക്കോൾ കുനി അബ്ദുള്ള (61) വെങ്ങളം റെയിൽവെ ക്രോസിന് സമീപത്ത് വെച്ച് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ്‌ നടത്തി. പിതാവ്: പരേതനായ കുഞ്ഞിമൂസ, മാതാവ് :
പരേതയായ ഫാത്തിമ (ഉള്ളൂര്).
ഭാര്യ: ബുഷറ മുണ്ട്യാടി. മക്കൾ : റിഷാദ്, അർഷാദ് (ഷാർജ),
മരുമക്കൾ: സഅദിയ (കാട്ടിലപ്പീടിക), ആയിശ വഫ (കാപ്പാട്), സഹോദരങ്ങൾ: മുഹമ്മദ് കോയ (ഉള്ളൂര്), ഹംസ (ഉള്ളൂര്), ഇമ്പിച്ചി ആമിന (കുറുവങ്ങാട്), പരേതയായ ജമീല (നന്തി).