KOYILANDY DIARY.COM

The Perfect News Portal

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

.

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. SIR ലെ ഭരണഘടന സാധുത ചോദ്യംചെയ്തുള്ള ഹർജികൾ ആണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ SIR മായി ബന്ധപ്പെട്ട ഹർജികളും കോട‌തി പരിഗണനയിൽ ഉണ്ട്.

 

കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. യുപിയിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കരട് പട്ടിക ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും.

 

 

അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ സമ്മർദം താങ്ങാൻ കഴിയാതെ ബി എൽ ഒമാർ ആത്മഹത്യ ചെയ്തത് ഉൾപ്പെടെ വിഷയങ്ങൾ കോടതിക്ക് മുന്നിൽ ഉന്നയിക്കുന്നത് മമത ബാനർജി വ്യക്തമാക്കിയിട്ടുള്ളത്.

Share news
error: Content is protected !!