KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് വേനൽമഴ തുടരാൻ സാധ്യത; ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ വീശിയേക്കാവുന്ന കാറ്റിനുള്ള സാധ്യതയും അറിയിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്‌ക്ക് സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.