KOYILANDY DIARY.COM

The Perfect News Portal

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു

കല്‍പ്പറ്റ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മേപ്പാടി കാപ്പം കൊല്ലിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികളായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥികളാണ്.

വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുടെ വലത് സൈഡില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. മുഹമ്മദ് ഹാഫിസ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇല്ല്യാസിനെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രിയോടെ മരിച്ചു.

Share news
error: Content is protected !!