KOYILANDY DIARY

The Perfect News Portal

സേവാഭാരതി അയ്യപ്പസേവാകേന്ദ്രത്തിന് സമാപനം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മുതുകൂറ്റിൽ പരദേവതാ ക്ഷേത്ര പരിസരത്തെ സേവാഭാരതി അയ്യപ്പസേവാകേന്ദ്രത്തിന് സമാപനം. സമാപന സമ്മേളനത്തിൽ സിനിമാ സംവിധായകൻ രാമസിംഹൻ അബൂബക്കർ മുഖ്യാതിഥിയായി. എല്ലാവരിലുമുള്ളത് ഒരേ ആത്മാവാണെന്നും ആ തിരിച്ചറിവുണ്ടാകുമ്പോഴാണ് മറ്റുള്ളവരോട് സ്നേഹവും കരുണയും പ്രകടിപ്പിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പസേവാകേന്ദ്രം പ്രസിഡണ്ട് എ. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസമാജം അഖിലേന്ത്യാ സെക്രട്ടറി ഈറോട് രാജൻ മുഖ്യഭാഷണം നടത്തി. വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ആർ. ജി. രമേഷിനെ ചടങ്ങിൽ ആദരിച്ചു.

കെ. സുനിൽകുമാർ, ചെങ്ങോട്ടുകാവ് പഞ്ചായത്തംഗം തസ്‌ലീന നാസർ, ബി. ജെ. പി. കൊയിലാണ്ടി മണ്ഡലം അധ്യക്ഷൻ എസ്. ആർ.  ജയ്‌കിഷ്, എൻ. അജീഷ്, രാജൻ പോത്തല, ടി. സി. വിജയൻ എന്നിവർ സംസാരിച്ചു. മുതുകൂറ്റിൽ മാതൃസമിതി അംഗങ്ങളെയും, മിനി രാമകൃഷ്ണൻ കക്കാട്, ജി. പ്രദീപ്‌ കുമാർ, യുവജനോത്സവ വിജയികൾ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.

Advertisements