KOYILANDY DIARY

The Perfect News Portal

ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി

ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. കൽപ്പറ്റ: വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി  അസ്‌ലമിനാണ് അപകടമുണ്ടായത്. കെ. എസ്. ആർ. ടി. സി ബസിൽ ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെ അഞ്ചാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

യാത്രക്കിടെ അസ്‌ലം ബസിൻ്റെ ജാലകത്തിൽ കൂടി കൈ പുറത്തേക്ക് ഇട്ടിരുന്നു. ഈ സമയത്താണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. നാട്ടുകാർ ചേർന്ന് പ്രാഥമിക ചികിത്സ നൽകി ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.