KOYILANDY DIARY

The Perfect News Portal

ബാംഗ്ലൂരിൽ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ഇടുക്കി: ബാംഗ്ലൂരിൽ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. നെടുംകണ്ടം ചെമ്മണ്ണാർ സ്വദേശിനിയും, ഫിസിയോ തെറാപ്പിസ്റ്റ് വിദ്യാർത്ഥിനിയുമായ ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനിത (19) ആണ് മരണപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അച്ഛൻ: ബിജു, അമ്മ: ബീന (ഉടുംബചോല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്). സഹോദരി: അമൃത.