KOYILANDY DIARY

The Perfect News Portal

ജംസ് എ.എൽ.പി സ്കൂൾ 120-ാം വാർഷികാഘോഷം പ്രൗഢഗംഭീരമായി അരങ്ങേറി

തുറയൂർ: ജംസ് എ.എൽ.പി.സ്കൂൾ 120-ാം വാർഷികാഘോഷവും, കുട്ടികളുടെ കലാമേളകളും പ്രൗഢ ഗംഭീരമായി അരങ്ങേറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.  പ്രശസ്ത ഗായകൻ ഫിറോസ് നാദാപുരം മുഖ്യാതിഥിയായി. വാർഡ് മെമ്പർ എം. ശ്രീജ അധ്യക്ഷത വഹിച്ചു. എം.ബി.ടി.എ ചെയർപേഴ്സൺ എസ്. ചന്ദ്രിക, കലാമേള കൺവീനർ പി.വി ഷഫീന, അനുരാജ് ബി.പി.സി മേലടി, സ്കൂൾ മാനേജർ ഹഷീർ, നൂർജഹാൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എം.പി മൊയ്തീൻ സ്വാഗതം പറഞ്ഞു.