KOYILANDY DIARY.COM

The Perfect News Portal

വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്നും നീക്കിയ ഉത്തരവിന് സ്റ്റേ

.

എസ്എൻഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിക്കൊണ്ടുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ഇതോടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ വെള്ളാപ്പള്ളി നടേശന് താൽക്കാലിക ആശ്വാസമായി. നിലവിലെ സ്റ്റേ ഉത്തരവ് കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

 

വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ മൂന്ന് മാസത്തിനകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ വിശദമായ വാദം കേട്ട ശേഷമാകും കോടതി അന്തിമ തീരുമാനമെടുക്കുക.

Share news
error: Content is protected !!