KOYILANDY DIARY

The Perfect News Portal

എസ്.എസ്.എൽ.സി തീവ്ര പരിശീലന പരിപാടിക്ക് തുടക്കം

എസ്.എസ്.എൽ.സി തീവ്ര പരിശീലന പരിപാടിക്ക് തുടക്കം. കൊയിലാണ്ടി: മുഴുവൻ എസ്.എസ്.എൽ.സി വിദ്യാർത്ഥികളെയും വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി ജി. വി. എച്ച്. എസ് കൊയിലാണ്ടി തീവ്ര പരിശീലന ക്യാമ്പ് “പേൾസ്” ആരംഭിച്ചു. നഗരസഭാ കൗൺസിലർ എ. ലളിത ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് വി. സുചീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അജിത ടീച്ചർ, ജയരാജ് പണിക്കർ, എൻ. കെ. ഹരീഷ്, പി. കെ. ഉണ്ണികൃഷ്ണൻ, പി. പി. സുധീർ, സുരേഷ് മാസ്റ്റർ, ഗീത ടീച്ചർ എന്നിവർ സംസാരിച്ചു.