മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ? പരിഹരിക്കാം.

മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ? പരിഹരിക്കാം. കൃത്യമായ പരിചരണവും നല്ല പോഷകാഹാരവും മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പോഷകസമൃദ്ധമായ ഭക്ഷണക്രമം ഒരു പരിധി വരെ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. മുടിക്ക് ആവശ്യമായ പോഷകങ്ങൾ ഏതൊക്കെ ഭക്ഷണങ്ങളിലൂടെ കിട്ടുമെന്നു നോക്കാം.

മുട്ട: പ്രോട്ടിനിൻ്റെ മികച്ച ഉറവിടമാണ് മുട്ട. തലയിൽ തേക്കാൻ ഉപയോഗിക്കുന്ന പോലെ മുട്ട കഴിക്കുന്നതും മുടിക്ക് നല്ലതാണ്. സിങ്ക്, സെലിനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട.

കാരറ്റ്: കണ്ണിന് കാഴ്ചക്ക് കാരറ്റ് കഴിക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. വൈറ്റമിൻ എ ധാരാളമായി അടങ്ങിയ കാരറ്റ് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കും.

ചീര: ചീരയിൽ മുടിയുടെ ആരോഗ്യത്തിന് ഏറെ ആവശ്യമുള്ള വൈറ്റമിൻ സി, എ, ഇരുമ്പ്, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകൾ മുടി വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായിക്കും.

ബദാം: മുടി വളർച്ചക്ക് ഏറ്റവും അധികം സഹായിക്കുന്ന മഗ്നീഷ്യവും ഒമേഗ 3 ഫാറ്റി ആസിഡും പോഷകവും ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ചിയാ സീഡ്സ്: ഇതിൽ അടങ്ങിയിട്ടുള്ള സിങ്ക്, കോപ്പർ, പ്രോട്ടീൻ, അമിനോ ആസിഡുകൾ, ഫോസ്ഫറസ് എന്നിവ മുടിയുടെ വളർച്ചക്കും ശക്തിക്കും ഏറെ പ്രധാനമാണ്.
മുടി കൊഴിച്ചിലിന് കാരണങ്ങൾ പലതാവാം. ദിവസവും 100 മുടി കൊഴിയുന്നത് സാധാരണമാണ്. എന്നാൽ അമിതമായി മുടി കൊഴിഞ്ഞാൽ കൃത്യമായ വൈദ്യസഹായം തേടി കാരണം കണ്ടെത്തി ചികിത്സിക്കേണ്ടതാണ്.
