KOYILANDY DIARY

The Perfect News Portal

കുളത്തൂർ പാലോറ ജംഗ്ഷനിലെ കിളിക്കുടും 3D കോഴിയും ഇനി ഓർമ്മ

കൊയിലാണ്ടി: കുളത്തൂർ പാലോറ ജംഗ്ഷനിലെ കിളിക്കുടും 3D കോഴിയും ഇനി ഓർമ്മ മാത്രം. ദേശീയപാത ആറുവരിയാക്കുന്ന പ്രവർത്തിയുടെ ഭാഗമായാണ് കിളിക്കുടും മറ്റും എടുത്തു മാറ്റിയിരുന്നത്. തലക്കുളത്തുർകാരുടെ സ്വന്തം കലാകാരനായിരുന്ന വിട പറഞ്ഞ സുരേഷ് ആയിരുന്നു ഈ കിളിക്കൂടും 3D കോഴിയെയും ഒരുക്കിയിരുന്നത്.
പക്ഷികളും മറ്റു ജീവികളും വസിച്ചിരുന്ന പാലോറ മലയെ നെടുകെ പിളർന്നാണ് ബൈപ്പാസ് കടന്നു പോയത് ഇതോടെ വാസസ്ഥലം നഷ്ടപ്പെട്ട പക്ഷികൾക്കു വേണ്ടി ഒരുക്കിയതായിരുന്നു  ഈ കിളിക്കൂട്. കിളികൾക്ക് കുളിക്കാനും കുടിവെള്ളത്തിനായും കുടിലിന് മുകളിൽ ജലസംഭരണികളും  സ്ഥാപിച്ചിരുന്നു. ബൈപ്പാസിൻ്റെ നിർമ്മാണം അതിവേഗം പൂർത്തിയാവുന്നതിനിടയിൽ ഇവയും ഓർമ്മയാകുകയാണ്.
Advertisements