KOYILANDY DIARY

The Perfect News Portal

SSLC ,+2 : മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: മുത്താമ്പി: SSLC , +2 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് മുത്താമ്പി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കെ. മുരളീധരൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. കൊറോണ കാലത്തിനിടയിൽ പ്രതിസന്ധികൾ തരണം ചെയ്ത് നേടിയ വിജയത്തിന് തിളക്കം കൂടുതലാണെന്നും പഠനമേഖലയിൽ മികച്ച നേട്ടങ്ങൾ ഇനിയും കൈവരിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.  മണ്ഡലം പ്രസിഡണ്ട് റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാകരൻ മാസ്റ്റർ, ജനറൽ സെക്രട്ടറി അഡ്വ. പി. ടി ഉമേന്ദ്രൻ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്, വിജയ ലക്ഷ്മി ടീച്ചർ, ജാസിം നടേരി എന്നിവർ സംസാരിച്ചു. അക്ഷയ് പി, ഫമീസ് എം. എം, ബഷീർ എരപുനത്തിൽ, ശ്രീധരൻ നായർ, ബാലൻ കിടാവ്, ഷാജു പിലാക്കാട്ട്, അസീസ് ആണ്ടാത്ത് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *