KOYILANDY DIARY

The Perfect News Portal

ലയൺസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊയിലാണ്ടി: ലയൺസ് ക്ലബ് 2020- 2021  വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോക്ടർ കെ.ഗോപിനാഥ് (പ്രസിഡണ്ട്), ഹരീഷ് മറോളി (സെക്രട്ടറി), എം. ശിവദാസൻ (ട്രഷറർ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തത്. മുൻ ലയൺ ഡിസ്ട്രിക്ട് ഗവർണർ കെ. സുജിത്തിൻ്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലയൺസ് ക്ലബ് പ്രസിഡണ്ട് കേണൽ കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. 

സ്ഥാനാരോഹണത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ കൊയിലാണ്ടി കൊരയങ്ങാട് കലാക്ഷേത്രത്തിന് ലാപ്ടോപ്പ് കൈമാറി. കലാക്ഷേത്രത്തിനു വേണ്ടി, കെ.കെ. വിനോദ്’ പി. സുധീർ കുമാർ, വി. മുരളീകൃഷ്ണൻ പുത്തൻപുരയിൽ ബിജു തുടങ്ങിയവർ ചേർന്ന്  ഡോക്ടർ കെ.ഗോപിനാഥനിൽ നിന്ന് ലാപ് ഏറ്റുവാങ്ങി. എൻജിനീയർ കെ.കെ.സുരേഷ് ബാബു. സി. ജയപ്രകാശ്, കെ.എൻ. ജയപ്രകാശ്, എം.വി. മനോഹരൻ, പി.വി. വേണു, ശാന്താ ബാലകൃഷണൻ എന്നിവർ  സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *