KOYILANDY DIARY

The Perfect News Portal

നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി

നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. കൊയിലാണ്ടി: ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ.
ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് 9 മണിക്ക് ഇളനീർ കുലവരവ്, ഉച്ചയ്ക്ക് അന്നദാനം, തുടർന്ന് കുട്ടിച്ചാത്തൻ വെള്ളാട്ടം, കാരണവരുടെ വെള്ളാട്ടം, ആഘോഷ വരവ്, കുട്ടിച്ചാത്തൻ തിറ, ദീപാരാധന, 6.45 ന് നാന്തകം എഴുന്നള്ളത്ത്, തായമ്പക, ഭഗവതിയുടെ വെള്ളാട്ടം എന്നിവയും ഫെബ്രുവരി 25 ന്  രാത്രി മുതൽ ചാമുണ്ടി തിറ, മക്കൾ തിറ, പരദേവത തിറ, നാഗത്തിറ, ഭഗവതി തിറ,  കാരണവർ തിറ, ഉത്തമ ഗുരുതി തർപ്പണം എന്നിവയും ഉണ്ടായിരിക്കും. തുടർന്ന് മാർച്ച് അഞ്ചിന് ആയില്യം നാഗപൂജ ഉണ്ടായിരിക്കും.
Advertisements