KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ലോക്ക് വാർഷിക സമ്മേളനം നടത്തി

കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ലോക്ക് വാർഷിക സമ്മേളനം നടത്തി. പെൻഷൻകാരുടെ പ്രായാധിക്യവും ശാരീരിക അവശതകളും പരിഗണിച്ചെങ്കിലും സർക്കാർ പ്രഖ്യാപിച്ച പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്നും, മെഡി സെപ്പ് പദ്ധതിയിലെ നിലവിലെ അപാകതകൾ പരിഹരിച്ച് പദ്ധതി കുറ്റമറ്റ രീതിയിൽ തുടരണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് രാജൻ. പി. വി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി വാർഷിക റിപ്പോർട്ടും, ജില്ലാ വൈസ് പ്രസിഡണ്ട് കെ. പി. സൗദാമിനി സംഘടനാ റിപ്പോർട്ടും, ട്രഷറർ അണേല ബാലകൃഷ്ണൻ മാസ്റ്റർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കൈത്താങ്ങ് വിതരണം ജില്ലാസെക്രട്ടറി കെ. പി. ഗോപിനാഥൻ നിർവ്വഹിച്ചു.

ചടങ്ങിൽ വെച്ച് മുതിർന്ന മെമ്പർ കായലാട്ട് നാരായണൻ മാസ്റ്ററെ സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. എൻ. കെ. വിജയഭാരതി, കെ. പി. ഗോപിനാഥൻ, പി. സുധാകരൻ മാസ്റ്റർ, കെ. സുകുമാരൻ മാസ്റ്റർ, എം. എം. ചന്ദ്രൻ മാസ്റ്റർ, എം. നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ വി. പി. നാണു മാസ്റ്റർ വരണാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി. വി. രാജൻ (പ്രസിഡണ്ട്), ശ്രീധരൻ അമ്പാടി (സെക്രട്ടറി), എം. നാരായണൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Advertisements