KOYILANDY DIARY

The Perfect News Portal

‘തൃമധുരം’ ശ്രീ മൂകാംബിക ഭക്തിഗാനങ്ങൾ പ്രകാശനം ചെയ്തു

‘തൃമധുരം’ ശ്രീ മൂകാംബിക ഭക്തിഗാനങ്ങൾ പ്രകാശനം ചെയ്തു.  ഗാനഗന്ധർവൻ യേശുദാസിൻ്റെ 82-ാം ജന്മദിനത്തിൻ്റെ ഭാഗമായാണ് ദിയ കമ്മ്യൂണിക്കേഷൻ നിർമ്മിച്ച 9 ശ്രീ മൂകാംബിക ഭക്തിഗാനങ്ങൾ പ്രകാശനം ചെയ്തത്. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംഗീത രത്നവും കേരള വാദ്യകലാ അക്കാദമി ചെയർമാനുമായ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ കേരള സംഗീത നാടക അക്കാദമി അംഗമായ ആനയടി പ്രസാദിന് കൈമാറി പ്രകാശനം ചെയ്തു.
ഗാനരചന കരുമ്പക്കൽ സുധാകരനും, സംഗീതം അനിൽ ചെട്ടിമഠവും ഓർക്കസ്ട്രേഷൻ സുശാന്ത് കോഴിക്കോട്, പ്രശാന്ത്ശങ്കർ  എന്നിവരും, ഇതിലെ ഗാനങ്ങൾ ആലാപനം ചെയ്തത് ഡോ: കാഞ്ഞങ്ങാട് രാമചന്ദൻ, സിത്താര കൃഷ്ണകുമാർ, ചെങ്ങന്നൂർ ശ്രീകുമാർ, ജ്യോതിക എസ്. ആർ മംഗലത്ത്, ഗിരീഷ് നടുവത്തൂർ എന്നിവരാണ്. ചടങ്ങിൽ കലാപ്രതിഭകളും ടീം മാനേജർ കെ .ടി രമേഷും പങ്കെടുത്തു.