KOYILANDY DIARY

The Perfect News Portal

മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞ്‌ ഒരു കുട്ടി മരിച്ചു.

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞ്‌ ഒരു കുട്ടി മരിച്ചു. മുത്തച്ഛനൊപ്പം ബൈക്കിൽ പോകുകയായിരുന്ന ഹയ ഫാത്തിമയാണ്‌ (6) മരിച്ചത്‌. നിരവധി പേർക്ക് പരിക്കേറ്റു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ബസ് പുളിക്കൽ അന്തിയൂർ കുന്നിൽ ബ്രേക്ക്‌ നഷ്‌ടമായി വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു.

Advertisements

ഓടിയെത്തിയ നാട്ടുകാർ ബസിലെ മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി. ചെറിയ പരിക്കുകൾപറ്റിയ കുട്ടികളെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബസിലെ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.