ഫിഫ ഫുട്ബോൾ ലോകകപ്പിൻ്റെ മാതൃക നിർമ്മിച്ച് ആറാം ക്ലാസുകാരൻ അമർനാഥ്
.
കൊയിലാണ്ടി ഹയർ സെക്കൻ്റ്റി സ്‌കൂൾ വിദ്യാർത്ഥിയും പന്തലായനി ശിവദത്തിൽ ജോസ്‌നയുടേയും ബൈജുവിൻ്റെയും മകൻ അമർനാഥാണ് ലോകം ഫുട്ബാൾ ലഹരിയിൽ മുങ്ങുമ്പോൾ തൻ്റെ കരവിരുതുകൊണ്ട് കളിമണ്ണിൽ ലോകകപ്പ് മാതൃക സൃഷ്ടിച്ചത്. വീട്ടിൽ വെച്ച് ചപ്പാത്തി മാവുകൊണ്ട് വിവിധ രൂപങ്ങൾ ഉണ്ടാക്കിയാണ് അമർനാഥ് തൻ്റെ സർഗ്ഗ സൃഷ്ടിയിൽ പരിശീലനം നേടുന്നത്. ചിത്രകൂടം പെയിൻ്റിംഗ് കമ്യൂണിറ്റിയിൽ കഴിഞ്ഞ രണ്ടു വർഷമായി ചിത്രകലാ വിദ്യാർത്ഥിയാണ്.
.

.
പോർച്ചുഗലിൻ്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആരാധകനായ അമർനാഥ്. അച്ഛൻ ബൈജു എലത്തൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ജീവനക്കാരനാണ്. ഹോം മെയ്ക്കറായ അമ്മ ജോസ് നയും പന്തലായനി ഹയർ സെക്കൻ്ററി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദി നാഥും അമർനാഥിന് എല്ലാ പ്രോത്സാഹനവും നൽകുന്നുണ്ട്. ചൊവ്വാഴ്ച സ്‌കൂൾ തുറക്കുമ്പോൾ തൻ്റെ സഹപാഠികളെയും അധ്യാപകരെയും ട്രോഫി കാണിക്കാനുള്ള ഒരുക്കത്തിലാണ് അമർ നാഥ്.



