KOYILANDY DIARY

The Perfect News Portal

സ‍ര്‍, മാഡം വിളി ബാലാവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം, ലഭിച്ചില്ല വിദ്യാഭ്യാസമന്ത്രി

സ‍ര്‍, മാഡം വിളി വേണ്ടെന്ന ബാലാവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം, സര്‍ക്കാരിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി. തിരുവനന്തപുരം: ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം ചർച്ചയായതിനു പിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

ഈ വിഷയത്തിൽ സർക്കാരിന് ബാലാവകാശ കമ്മീഷൻ അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. ഇങ്ങനൊരു തീരുമാനം എടുത്തില്ലന്ന് കമ്മീഷൻ ചെയർമാൻ തന്നെ അറിയിച്ചെന്നും കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.