KOYILANDY DIARY

The Perfect News Portal

വയനാട് കുപ്പാടിത്തറയിൽ മയക്കുവെടിയേറ്റ കടുവ വീണു

വയനാട് കുപ്പാടിത്തറയിൽ കണ്ട കടുവയെ മയക്കുവെടി വെച്ചു. ആറ് തവണ വെടിവെച്ചതായി ഡി. എഫ്. ഒ അറിയിച്ചു. കടുവയുടെ കാലിനാണ് വെടിയേറ്റത്. കുപ്പാടിത്തറയിൽ നടേമ്മലിൽ വെച്ചാണ് മയക്കുവെടി വെച്ചത്. രണ്ട് റൗണ്ട് മയക്കുവെടിയാണ് വച്ചത്.
വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കി കൂട്ടിലേക്ക് മാറ്റിയ ശേഷം ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്നാൽ പുതുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഒരാളെ ആക്രമിച്ചു കൊന്ന കടുവ തന്നെയാണോ ഇത് എന്നതിൽ സ്ഥിരീകരണമായിട്ടില്ല.