KOYILANDY DIARY

The Perfect News Portal

ഹജ്ജിന് പോകുന്നവർ മുഴുവൻ കൊവിഡ് ഡോസുകളും എടുത്തിരിക്കണം.

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവെപ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉണ്ടാവാനോ പാടില്ലെന്നും ആരോഗ്യവകുപ്പിൻ്റെ നിബന്ധനകളിൽ പറഞ്ഞിട്ടുണ്ട്. ട്വിറ്ററിലൂടെ ഒരാൾ ഉന്നയിച്ച സംശയത്തിനാണ് മന്ത്രാലയം ഈ മറുപടിയിലാണ് നിർദ്ദേശങ്ങൾ.