KOYILANDY DIARY

The Perfect News Portal

ഡൊണെട്സ്കിൽ ഷെല്ലാക്രമണം; 25 പേർ കൊല്ലപ്പെട്ടു

കീവ്‌: കിഴക്കൻ ഉക്രയ്‌നിലെ, റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലയായ ഡൊണെട്സ്കിലുണ്ടായ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 20 പേർക്ക്‌ പരിക്കേറ്റു. തെക്‌സ്തിൽഷിക്കിലെ തിരക്കേറിയ ചന്തയിലേക്കാണ്‌ ഞായറാഴ്ച ആക്രമണം ഉണ്ടായത്‌. ഉക്രയ്‌ൻ സൈന്യമാണ്‌ ആക്രമണം നടത്തിയതെന്ന്‌ റഷ്യ ആരോപിച്ചു.

ഉക്രയ്‌ൻ പ്രതികരിച്ചിട്ടില്ല. അതിനിടെ, റഷ്യയിൽ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിനു സമീപം ഉസ്ത്‌ലുഗ തുറമുഖത്തിലെ കെമിക്കൽ ട്രാൻസ്‌പോർട്ട്‌ ടെർമിനലിൽ തീപിടിത്തമുണ്ടായി. ഡ്രോൺ ആക്രമണമാണ്‌ ഉണ്ടായതെന്ന്‌ റഷ്യയുടെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.