KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിയോട് ലൈംഗിക അതിക്രമം; ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍

പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിയോട് ലൈംഗിക അതിക്രമം; ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്‌കൂളിലെ ഇന്‍സ്ട്രക്റ്റര്‍ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാർ (60) ആണ് അറസ്റ്റിലായത്.

ഡ്രൈവിംഗ് പഠിക്കാനെത്തിയ 18 കാരിയാണ് തനിക്കുണ്ടായ ദുരവസ്ഥ കാണിച്ച് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്. മെയ് ആറാം തീയതിയാണ് പരിശീലനത്തിനിടെ ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് 25-ാം തീയതിയും യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതായി പരാതിയില്‍ പറയുന്നു.

എസ്‌.ഐ ജിതിന്‍വാസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത അനില്‍കുമാറിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

Advertisements