KOYILANDY DIARY

The Perfect News Portal

വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം, പ്രതി റിമാൻഡിൽ

വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം, പ്രതി റിമാൻഡിൽ. കോഴിക്കോട്: പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറി(48)നെയാണ് പോക്സോ കോടതി റിമാൻഡ് ചെയ്തത്. സ്കൂൾ വിട്ടു വരുമ്പോൾ വിദ്യാർഥിനിയെ വീട്ടിലിറക്കാമെന്നു പറഞ്ഞ് വാഹനത്തിൽക്കയറ്റി തൻ്റെ ഡ്രൈവിങ്ങ് സ്കൂൾ ഓഫീസിൽ കൊണ്ടു പോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

കുട്ടി ഇറങ്ങിയോടുകയും തുടർന്ന് രക്ഷിതാക്കൾക്കൊപ്പം മെഡിക്കൽ കോളേജ് പോലീസിൽ പരാതി
നൽകുകയും പിന്നീട് മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകുകയുമായിരുന്നു.