KOYILANDY DIARY

The Perfect News Portal

റബർ തോട്ടത്തിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം,ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

ബാലുശ്ശേരി: തലയാട് ദേവാലയത്തിനു സമീപം റബർ തോട്ടത്തിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ രാത്രി തലയാട് സെൻ്റ് ജോർജ് പള്ളിയിൽ തിരുനാൾ ആഘോഷത്തിന് എത്തിയവരാണ് തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പുല്ലാളൂർ എരഞ്ഞോത്ത് കെ. എം സലീനയാണ് തീപ്പൊള്ളലേറ്റ് (43) മരിച്ചത്. ഉച്ചയ്ക്ക് വീട്ടിൽ നിന്നു പോയ സലീന വൈകീട്ട് വീട്ടുകാരെ വിളിച്ച് തലയാടാണ് ഉള്ളതെന്നു പറഞ്ഞിരുന്നു. രാത്രി വീട്ടിൽ എത്താതായതോടെ മകനും ബന്ധുവും ഇവരെ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം സലീനയുടേതാണെന്നു തിരിച്ചറിഞ്ഞത്. ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയായിരുന്ന സലീന ഏതാനും മാസമായി ജോലിക്ക് പോയിരുന്നില്ല.
Advertisements
ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഇന്നലെ വൈകീട്ട് സലീനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തുകയായിരുന്നു. മാനസിക സമ്മർദത്തിനുള്ള ചികിത്സയിലായിരുന്നു സലീനയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.