KOYILANDY DIARY

The Perfect News Portal

സ്കൂൾ കലോത്സവം; കണ്ണൂർ കുതിപ്പ് തുടരുന്നു. പിറകെ കോഴിക്കോടും

കേരള സ്കൂൾ കലോത്സവം; കണ്ണൂർ കുതിപ്പ് തുടരുന്നു.. തൊട്ട് പിറകെ കോഴിക്കോടും.. 65 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ 255 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ മുന്നിട്ടു നില്ക്കുന്നത്. 253 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയാണ് രണ്ടാമത്. 248 പോയിൻ്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും തുടരുന്നു. ചെറിയ പോയിൻ്റിൻ്റെ വ്യത്യാസമായതിനാൽ ഏതുസമയവും മാറ്റം പ്രകടമാകും എന്നാണ് വിലയിരുത്തൽ.
തൃശ്ശൂർ – 246, കൊല്ലം – 244 മലപ്പുറം – 237, എറണാകുളം – 236, തിരുവനന്തപുരം – 233, കോട്ടയം – 233, ആലപ്പുഴ – 222,  കാസര്‍കോട് – 218, വയനാട് – 204,  പത്തനംതിട്ട – 181,  ഇടുക്കി – 163 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്‍റ്.
Advertisements