പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ 22ന് സർപ്പബലി നടത്തുന്നു
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നാഗാരാധനയിൽ ഏറ്റവും ശ്രേഷ്ഠമായ സർപ്പബലി നടത്തുന്നു. ആഗസ്റ്റ് 22ന് ശനിയാഴ്ച നാഗമ്പൂഴിമന ബ്രഹ്മശ്രീ ഹരി ഗോവിന്ദൻ നമ്പൂതിരിയുടെയും, ക്ഷേത്രം തന്ത്രി പറവൂർ രാഗേഷ് തന്ത്രികളുടെയും, ക്ഷേത്രം മേൽശാന്തി ബാബുരാജ് ശാന്തിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച വൈകീട്ട് . 5.30 മുതൽ രാത്രി. 7.30 വരെയാണ് ചടങ്ങുകൾ. ഇതോടനുബന്ധിച്ച് രാവിലെ 6 മണി മുതൽ സർപ്പ ദുരിത നിവാരണാർത്ഥം പാൽപ്പായസ ഹോമം, സർപ്പ ദുരിതാവാഹനയും 8.30 ന് സർപ്പസങ്കേതത്തിൽ നൂറും പാലും ഉണ്ടായിരിക്കും. വൈകീ. 5.30 ന് രൂപേഷ് പുള്ളുവൻ പാലക്കാട്, പുള്ളുവൻ പാട്ട് അവതരിപ്പിക്കും.




