KOYILANDY DIARY.COM

The Perfect News Portal

ഓണത്തെ വരവേറ്റ് കൃഷിശ്രീയുടെ ചെണ്ടുമല്ലിത്തോട്ടം

.
കൊയിലാണ്ടി: കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടി നഗരസഭ, കൃഷി ഭവൻ കൊയിലാണ്ടി എന്നിവയുടെ നേതൃത്വത്തിൽ 50 സെന്റ് സ്ഥലത്ത് ചെയ്ത കൃഷിയിൽ നിന്ന് 2500ൽപരം ചെണ്ടുമല്ലി പൂവണിഞ്ഞു. മഞ്ഞ, ചുവപ്പ് നിറത്തിലുള്ള ചെടിയിൽ മനം കുളിർപ്പിക്കുന്ന പൂക്കളാണ് വിരിഞ്ഞത്. ജൂൺ ആദ്യ വാരം നഗരസഭാ ചെയർമാൻ UK ചന്ദ്രനാണ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തത്. കൃത്യമായ വളപ്രയോഗം, കീടനാശിനി തളിക്കൽ, കർഷകർക്ക് ക്ലാസ്സ് എന്നിവ കൃഷി ഓഫീസിൽ നിന്നും ലഭ്യമാക്കി.
.
.
വർഷങ്ങളായി കൊയിലാണ്ടി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയ വ കൃഷി ചെയ്തു വരുന്നു. കൃഷിശ്രീക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് ഒരു വിപണന കേന്ദ്രവും സ്വന്തമായുണ്ട്. കർഷകരിൽ നിന്നും വിവിധ കാർഷിക ഉത്പന്നങ്ങൾ ശേഖരിക്കാറുണ്ട്. ഈ ഓണത്തിന് വിഷരഹിത പുഷ്പം ജനങ്ങളിൽ എത്തിക്കാൻ ചന്ത ഒരുക്കുന്നുണ്ട്. രാജഗോപാലൻ നമ്പൂരികണ്ടി സംഘം പ്രസിഡണ്ടും, പ്രമോദ് രാരോത്ത് സിക്രട്ടറിയുമാണ്.
Share news
error: Content is protected !!