KOYILANDY DIARY

The Perfect News Portal

തുറശ്ശേരി കടവിൽ സമതാ സാമൂഹ്യ മാധ്യമ കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു.

തുറശ്ശേരി കടവിൽ സമതാ സാമൂഹ്യ മാധ്യമ കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു. പയ്യോളി: നൂറിൻ്റെ നിറവിലും കാർഷികമേഖലയിൽ സജീവമായ തുറശ്ശേരി കടവിലെ കൊവ്വമ്മൽ കൊറുമ്പൻ, സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സാഹിത്യകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി, അക്ഷരം സാഹിത്യ പുരസ്കാരം, കെ. പി. ഉമ്മർ പുരസ്കാരം എന്നിവ നേടിയ പ്രശസ്ത കവയിത്രി ഉഷ സി. നമ്പ്യാർ എന്നിവരെ സമതാ സാമൂഹ്യ കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു.
മുൻസിപ്പൽ ചെയർമാൻ വടക്കെയിൽ ഷെഫീഖ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത നാടകകൃത്ത് മേലടി മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം. കെ. പ്രേംനാഥ് മുഖ്യാതിഥിയായി. ആദരവ് ഏറ്റു വാങ്ങിക്കൊണ്ട് കൊവ്വമ്മൽ കൊറുമ്പൻ്റെ മകൾ ശൈലജ, ഇബ്രാഹിം തിക്കോടി, ഉഷ. സി.നമ്പ്യാർ എന്നിവർ സംസാരിച്ചു.
Advertisements
തുടർന്ന് സമത സംസ്ഥാന സെക്രട്ടറി ഷാജിലാൽ തൃശൂർ സമതയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ച് സംസാരിച്ചു. കൗൺസിലർ സി. കെ. ഷഹനാസ്, ഷിജിന മോഹൻ പൊന്ന്യേരി, മുജേഷ് ശാസ്ത്രി, തച്ചൻ കുന്ന് ഭാവന കലാവേദി ഭാരവാഹി ചന്ദ്രൻ തോട്ടത്തിൽ, ജിതേഷ് പുനത്തിൽ, വേങ്ങോട് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. കുഞ്ഞിക്കണ്ണൻ തുറശ്ശേരി കടവ് സ്വാഗതവും, കെ. ശശി കൊവ്വമ്മൽ നന്ദിയും പറഞ്ഞു.