KOYILANDY DIARY

The Perfect News Portal

ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് രജിസ്‌ട്രേഷൻ വേണമെന്ന് ആരോഗ്യ വകുപ്പ്

ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് രജിസ്‌ട്രേഷനോ ലൈസൻസോ വേണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉത്സവ കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ നിർദ്ദേശം.

കേരളത്തില്‍ നിത്യപൂജയുള്ള മിക്ക ക്ഷേത്രങ്ങളിലും അന്നദാനമായോ പ്രസാദമായോ ഭക്ഷണ സാധനങ്ങള്‍ നല്‍കാറുണ്ട്. അമ്പലപ്പുഴ പാല്‍പ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അരവണ, അപ്പം, വൈക്കം മഹാദേവക്ഷേത്രത്തിലെയും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെയും  അന്നദാനം എന്നിവ ഭക്തര്‍ക്ക് പ്രിയപ്പെട്ട പ്രസാദങ്ങളാണ്. കൂടാതെ ദേവാലയങ്ങളില്‍ നേര്‍ച്ചയൂട്ട്, പെരുന്നാള്‍ ചോറ് എന്നിവയും വിതരണം ചെയ്യാറുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ പരിശോധന ശക്തമാക്കിയത്.