KOYILANDY DIARY

The Perfect News Portal

എസ്. ഭാസ്കരൻ അനുസ്മരണം നടത്തി

എസ്. ഭാസ്കരൻ അനുസ്മരണം നടത്തി. മേപ്പയൂർ: സാംസ്കാരിക പ്രവർത്തകനായിരുന്ന കീഴ്പയ്യൂരിലെ എസ്. ഭാസ്കരൻ്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് യുവശക്തി കലാവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷീദ നടുക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വി. ഐ. ഹംസ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
യുവശക്തി കലാവേദിയുടെ ലോഗോ പ്രകാശനം ചടങ്ങിൽ വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഭാസ്കരൻ കൊഴുക്കല്ലൂരും സറീന ഒളോരയും സംയുക്തമായി നിർവ്വഹിച്ചു. എ. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. എ. കെ.ബാലകൃഷ്ണൻ, എം. പക്രൻ ഹാജി, കെ. സി. നാരായണൻ, ഇ. പി. അബ്ദുൽ റഹ്മാൻ, കെ.  അശോകൻ, കെ. ബാലൻ എന്നിവർ സംസാരിച്ചു. റഫീഖ് ചെറുവാട്ട് സ്വാഗതവും പി. എം. ശശി നന്ദിയും പറഞ്ഞു.
Advertisements