KOYILANDY DIARY.COM

The Perfect News Portal

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ ടി.യു) ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. നടേലക്കണ്ടി റോഡിൽ ജവഹർ ബിൽഡിംഗിൽ ആരംഭിച്ച ഓഫീസ് യൂണിയൻ ജില്ലാ പ്രസിഡണ്ട് എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടി.കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വി.കെ.ടി.യു ജില്ലാ സെക്രട്ടറി കെ. പ്രഭീഷ് , സിഐടിയു ഏരിയാ സെക്രട്ടറി സി. അശ്വനി ദേവ് , സിഐടിയു ജില്ലാകമ്മിറ്റി അംഗം എം.എ. ഷാജി, ഏരിയാ കമ്മിറ്റി അംഗം കെ. സത്യൻ, പി.വി മമ്മദ്, കെ.എം കരിം, എൻ.ടി രാജൻ, ടി.കെ ജോഷി, പി.സി റീന എന്നിവർ സംസാരിച്ചു. വികെടിയു ഏരിയാ സെക്രട്ടറി പി.കെ സുധീഷ് സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!