KOYILANDY DIARY

The Perfect News Portal

‘സ്ഫടികം 4K’ പ്രദർശനത്തിന് എത്തി.

‘സ്ഫടികം 4K’ പ്രദർശനത്തിന് എത്തി. മോഹൻലാലിൻ്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ‘സ്ഫടികം’ റി റിലീസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. സ്ഫടികത്തിൻ്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിൻ്റെ റീമാസ്റ്റിം​ഗ് വെർഷൻ 4K ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് സംവിധായകൻ ഭദ്രൻ അറിയിച്ചത്.  145 സ്ക്രീനുകളിലാണ് ചിത്രം ഇന്ന്  പ്രദർശനത്തിന് എത്തിയത്.

ഒരു തലമുറയെ ഒന്നാകെ ആവേശം കൊള്ളിച്ച മോഹൻലാലിൻ്റെ ആടുതോമയെ തട്ടിച്ച് നോക്കാൻ ഇതുവരെയും ആരും ഉണ്ടായിട്ടില്ലെന്നും ഇനി വരാൻ പോകില്ലെന്നുമാണ് പ്രേക്ഷകർ പറയുന്നത്. നിരവധി തവണ സ്ഫടികം കണ്ടതാണെന്നും പക്ഷേ തിയറ്റർ എക്സ്പീരിയൻസ് ചുമ്മാ തീ ആണെന്നും ഇവർ പറയുന്നു. തിലകന്‍, കെ.പി.എസ്.സി ലളിത തുടങ്ങി മണ്‍മറഞ്ഞ് പോയവരെ സ്ക്രീനിലൂടെ വീണ്ടും കണ്ടത് വലിയൊരു അനുഭവമാണെന്നും പ്രേക്ഷകര്‍.

“താടിയില്ലാത്ത പഴയ ലാലേട്ടനെ വീണ്ടും കാണാൻ പറ്റി, ഞങ്ങളെ പോലുള്ള യുവതലമുറയ്ക്ക് എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയ അവസരം. എത്രത്തോളമാണ് ഡെപ്ത്തെന്ന് മനസ്സിലാക്കാൻ തിയറ്ററിൽ തന്നെ സിനിമ കാണണം, പാട്ട്, ഡബ്ബിം​ഗ് പുതിയ ഷോർട്സ് എല്ലാം മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്, ടി.വിയിൽ കാണുന്നതിനെക്കാൾ ഇമോഷൻസ് തിയറ്ററിൽ കണ്ടപ്പോഴാണ് കിട്ടിയത്, മോളിവുഡിൻ്റെ എക്കാലത്തെയും ക്ലാസിക് ബിഗ് സ്‌ക്രീനിൽ കണ്ടു, സ്വപ്ന സാക്ഷാത്കാര നിമിഷം!! ഈ വിസ്മയകരമായ അനുഭവത്തിന് ലാലേട്ടനും ഭദ്രൻ സാറിനും നന്ദി. ഏറ്റവും വലിയ മാസ് അവതാർ, സൗണ്ട് ക്വാളിറ്റി വെറെ ലെവൽ, ഇന്ന് റിലീസ് ആയ സിനിമ കണ്ട എഫക്ട് ആണ്”, എന്നിങ്ങനെയുള്ള കമൻ്റുകളാണ് ചിത്രം കണ്ടിറങ്ങുന്നവരിൽ നിന്നും ലഭിക്കുന്നത്.

Advertisements