KOYILANDY DIARY

The Perfect News Portal

റഫറി സർട്ടിഫിക്കറ്റ് കൊയിലാണ്ടി സ്വദേശിക്ക്

റഫറി സർട്ടിഫിക്കറ്റ് കൊയിലാണ്ടി സ്വദേശിക്ക്. കൊയിലാണ്ടി: സാംബോ ഇന്റർനാഷണൽ ഫെഡറേഷൻ ( FIAS ) ജമ്മു കാശ്മീരിൽ വെച്ച് നടത്തിയ അഞ്ച് ദിവസത്തെ റഫറീസ് & ജഡ്ജസ് സർട്ടിഫിക്കേഷൻ കോഴ്സിൽ കണ്ണൂർ ജില്ലയിൽ നിന്നും പങ്കെടുത്ത  സജിത്ത് കുമാർ . എം  ബി. ഗ്രേഡ് റഫറി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.സാംബോ അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡൻഡ് ആയ ഇദ്ദേഹം കൊയിലാണ്ടി മണമൽ സ്വദേശിയാണ്. കേരളത്തിൽ നിന്നും രണ്ട് പേരാണ്  കോഴ്സിൽ പങ്കെടുത്തത്.