KOYILANDY DIARY

The Perfect News Portal

ദുരന്തനിവാരണത്തിനായുള്ള ‘ആപദ് മിത്ര’ ട്രെയിനിങ് പൂർത്തിയായി

ദുരന്ത നിവാരണ അതോറിറ്റിയും കൊയിലാണ്ടി ഫയർഫോഴ്സും കഴിഞ്ഞ 6 ദിവസമായി നടന്നിവരുന്ന ആപദ് മിത്ര ട്രെയിനിങ് പൂർത്തിയായി. കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ വെച്ചാണ് സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ആപദ് മിത്ര അംഗങ്ങൾക്കുമുള്ള ദുരന്തനിവാരണ ട്രെയിനിങ് പ്രോഗ്രാം നടത്തിയത്.. അപകട സാഹചര്യങ്ങളിൽ  എങ്ങനെ കാര്യക്ഷമമായും ധീരതയോടെയും പ്രവർത്തിക്കാം, വിവിധതരം അപകടങ്ങൾ, ഫസ്റ്റ് എയ്ഡ്, ദുരന്തനിവാരണം, പേഴ്സണൽ പ്രൊട്ടക്ഷൻ എന്നിങ്ങനെ നിരവധി മേഖലകളിൽ വിദഗ്ധർ ക്ലാസെടുത്തു.
സമാപന പരിപാടി കൊയിലാണ്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ  ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ പ്രദീപ് , മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി പി ഷിജു എന്നിവർ സംസാരിച്ചു.