KOYILANDY DIARY.COM

The Perfect News Portal

ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിന് പുതിയ സംവിധാനങ്ങൾ നടപ്പാക്കാനൊരുങ്ങി ആ‌ർബിഐ

.

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിന് പുതിയ സംവിധാനങ്ങൾ നടപ്പാക്കാനൊരുങ്ങി ആ‌ർബിഐ. പുതിയ തീരുമാനങ്ങൾ ഉടൻ പ്രബല്യത്തിൽ വന്നേക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ യുപിഐ, നെറ്റ് ബാങ്കിങ്, കാർഡ് പേയ്മെന്റുകൾ എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടായേക്കും.

 

സൈബർ തട്ടിപ്പുകൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർബിഐയുടെ പുതിയ നീക്കം. പുതിയ മാറ്റം അനുസരിച്ച് ഇനിമുതൽ ഒടിപി മാത്രം ഉപയോ​ഗിച്ച് പണമിടപാടുകൾ നടത്താനാവില്ല. ഇതിനൊപ്പം പിൻ നമ്പറും ബയോമെട്രിക് ഫേസ് ഐഡിയോ അല്ലെങ്കിൽ വിരലടയാളമോ നൽകണം. ഒരു ദിവസം ഓൺലൈൻ പേയ്മെന്റ് ആപ്പിലൂടെ ബാലൻസ് പരിശോധിക്കുന്നതിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.

 

Share news
error: Content is protected !!