KOYILANDY DIARY

The Perfect News Portal

രാജൻ വധക്കേസ് അന്വേഷണസംഘത്തെ ആദരിച്ചു.

രാജൻ വധക്കേസ് അന്വേഷണസംഘത്തെ ആദരിച്ചു. വടകര: വ്യാപാരി രാജൻ്റെ വധക്കേസിൽ കൊല നടന്ന് എട്ടു ദിവസത്തിനു ശേഷം പ്രതിയെ പിടികൂടിയ പോലീസിൻ്റെ അന്വേഷണ മികവിന് വടകര മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാപാരികൾ അന്വേഷണ സംഘത്തെ ആദരിച്ചു. തിങ്കളാഴ്ച വടകര വൈസ്‌മെൻസ് ക്ലബ്ബും സംഘത്തിന് സ്വീകരണം നൽകുന്നുണ്ട്.

എസ്. പി. കറുപ്പസ്വാമി, വടകര ഡി. വൈ. എസ്. പി. ആർ. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ വടകര ഇൻസ്പെക്ടർ പി. എം. മനോജ്, എസ്. ഐ. മാരായ കെ. പി. രാജീവൻ, കെ. യൂസഫ്, ഇ. പ്രകാശൻ, എൻ. ബാബുരാജ്, എ. കെ. സജീഷ്, എ. എസ്. ഐ മാരായ കെ. മനോജ് കുമാർ, ബാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി. വി. ഷാജി, എൻ. സജീവൻ, വി. സി. ബിനീഷ്, ടി. കെ. സൂരജ്, ടി. എം. രാമകൃഷ്ണൻ, ഐ. കെ. ഷിനു, എസ്. പി. ഓഫീസിലെ ആർ. ഷിബിൻ, സൈബർസെല്ലിലെ എം.കെ. ഷരേഷ് എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.