KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ് ദിനത്തിൽ കിടപ്പുരോഗികളുമായി അകലാപ്പുഴയിൽ ബോട്ടുയാത്ര നടത്തി

പാലിയേറ്റീവ് ദിനത്തിൽ കിടപ്പുരോഗികളുമായി ബോട്ടുയാത്ര. എടച്ചേരി നോർത്ത് യു. പി. സ്കൂളിൽ കിടപ്പു രോഗികൾക്കായി ആരംഭിച്ച നാലു ദിവസത്തെ ക്യാമ്പിൻ്റെ ഭാഗമായി പാലിയേറ്റീവ് പ്രവർത്തകർ ബോട്ടുയാത്ര നടത്തി. 25 കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും 15 വളണ്ടിയർമാരും യാത്രയിൽ പങ്കെടുത്തു. തുടർന്ന് പയ്യോളി ബീച്ചിലെത്തി ഏറെസമയം ചെലവഴിച്ചു. യാത്രാവേളയിലെ ഭക്ഷണവും മറ്റു ചെലവുകളും വഹിച്ചത് പയ്യോളി ശാന്തി പാലിയേറ്റീവ് ക്ലിനിക്കാണ്.

നാദാപുരം പാലിയേറ്റീവ് കെയറിൻ്റെ നേത്യത്വത്തിൽ നാദാപുരം ടൗണിൽ പാലിയേറ്റീവ് സന്ദേശറാലിയും പ്രതിജ്ഞയും നടത്തി. നാദാപുരം സി. സി. യു. പി. സ്കൂൾ സ്കൗട്ട് ട്രൂപ്പും സന്ദേശറാലിയിൽ അണിനിരന്നു. തുടർന്ന് സ്കൗട്ട് ട്രൂപ്പിനു വേണ്ടി  വീൽച്ചെയർ കൈമാറി. എസ്. ഐ. ശ്രീജിത്ത് ഡോ. കെ. പി. സൂപ്പിക്ക് കൈമാറി. ചെയർമാൻ കെ. ഹേമചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.