KOYILANDY DIARY

The Perfect News Portal

എസ് എൻ ഡി പി കോളജിൽ പ്രൊഫഷണൽ ഡെവലപ്പ്മെന്റ് ട്രെയിനിങ് ആരംഭിച്ചു

ആർ ശങ്കർ മെമ്മോറിയൽ  എസ് എൻ ഡി പി കോളജിൽ പ്രൊഫഷണൽ ഡെവലപ്പ്മെന്റ് ട്രെയിനിങ് ആരംഭിച്ചു. മൂന്നു ദിവസത്തെ ‘ഇല്യൂമെൻ 2023’ ആണ് ആരംഭിച്ചത്. അധ്യാപകർക്കും അനധ്യാപകർക്കുമുള്ള പരിശീലന പരിപാടിയാണിത്. ഡോ: ആർ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ: സി പി സുജേഷ്, അധ്യക്ഷത വഹിച്ചു.
ഡോ: സി പി സുജേഷ്, പ്രൊഫ: ടി മുഹമ്മദ് സലിം (ഫറോക്ക് ട്രെയിനിങ് കോളേജ്) ഡോ: മുഹമ്മദ് കാസിം (ഫറോക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ്), നിർമൽ ബിപി, അരുൾ ദാസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും. ഉദ്ഘാടന പരിപാടിയിൽ ഡോ: ഷാജി എം വി (സ്റ്റാഫ് സെക്രട്ടറി) ആശംസ അർപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഡോ: മെർലിൻ എബ്രഹാം സ്വാഗതവും IQAC കോർഡിനേറ്റർ ചാന്ദ്നി പി എം നന്ദിയും പറഞ്ഞു.