KOYILANDY DIARY

The Perfect News Portal

കുടിവെള്ള വിതരണം ആരംഭിച്ചു

കുടിവെള്ള വിതരണം ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡുകളിൽ കുടിവെള്ള വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാർ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എ. ഇന്ദിര ടീച്ചർ, നിജില പറവക്കൊടി, കൗൺസിലർമാരായ എൻ.ടി.രാജീവൻ, രമേശൻ വലിയാട്ടിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില സ്വാഗതവും നഗരസഭാ സീനിയർഹെൽത്ത് ഇൻസ്പെക്ടർ എ.പി സുരേഷ് നന്ദിയും പറഞ്ഞു.
Advertisements