KOYILANDY DIARY

The Perfect News Portal

പ്രതിരോധ ജാഥയ്ക്ക് പിന്തുണയുമായി മത്സ്യതൊഴിലാളികളുടെ വിളംബര ജാഥ

കൊയിലാണ്ടി: സിപിഐ(എം) സംസ്ഥന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വിജയത്തിനായി മത്സ്യ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. ഫിബ്രവരി 25നാണ് ജനകീയ പ്രതിരോധ ജാഥ കൊയിലാണ്ടി സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്. വിളംബര ജാഥക്ക് ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ, സെക്രട്ടറി സി.എം. സുനിലേശൻ, ചോയിക്കുട്ടി എന്നിവർ നേതൃത്വം നൽകി.