KOYILANDY DIARY

The Perfect News Portal

പിഷാരികാവിൽ മാർച്ച് 24ന് കൊടിയേറ്റം 31 കാളിയാട്ടം

കൊല്ലം പിഷാരികാവിൽ മാർച്ച് 24ന് കൊടിയേറ്റം.. 31 കാളിയാട്ടം.. ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിനായുള്ള തിയ്യതി കുറിക്കൽ പ്രൌഡമായി നടന്നു. മാർച്ച് 24ന് കൊടിയേറി. മാർച്ച് 29ന് ചെറിയ വിളക്ക്, 30ന് വലിയ വിളക്ക്, 31 ന് കാളിയാട്ടത്തോടെ സമാപിക്കും. രാവിലെ പൂജയ്ക്ക് ശേഷം ഒമ്പതുമണിയോടെ  പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ്
കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്.
ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ ദേവപ്രശ്നം വെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍, ശശികുമാരന്‍ നമ്പീശന്‍, ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍, കീഴയില്‍ ബാലന്‍ നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ എ. ജഗദീഷ് പ്രസാദ്, പാരമ്പര്യ ട്രസ്റ്റിമാരായ എളയടത്ത് വേണുഗോപാല്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, ഈച്ചരാട്ടില്‍ അപ്പുക്കുട്ടി നായര്‍ എന്നിവര്‍ പങ്കെടുത്തു.
Advertisements
കാളിയാട്ട മുഹൂര്‍ത്തം ആചാരപ്രകാരം  രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറന്ന ശേഷം ഷാരടി കുടുംബത്തിലെ ഒരംഗം കാളിയാട്ട മുഹൂര്‍ത്തം ഉച്ചത്തില്‍ വിളിച്ചറിയിച്ചത്.