KOYILANDY DIARY

The Perfect News Portal

സ്വകാര്യ ബസ് ജീവനക്കാരൻ പൊട്ടകിണറിൽ മരിച്ച നിലയിൽ

സ്വകാര്യ ബസ് ജീവനക്കാരൻ പൊട്ടകിണറിൽ മരിച്ച നിലയിൽ. കോഴിക്കോട് ആനിഹാൾ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുള്ള ഉപയോഗിക്കാത്ത കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കുന്ന് സ്വദേശി ജംഷാദ് ആണ് മരിച്ചത്. ആത്മഹത്യയോ കൊലപാതകമോ എന്ന് വ്യക്തമല്ല. മരണത്തിൽ ദുരൂഹത സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കിണറിൻ്റെ പടവിൽ സംസാരിച്ചിരിക്കുന്നതിനിടെ വീണതാവാം എന്ന സംശയവും നിലനിൽക്കുന്നുണ്ട്. മരിക്കുന്നതിന് മുമ്പ് ജംഷാദ് അമിതമായി മദ്യപിച്ചിരുന്നു. മൊബൈൽ ഫോണും പേഴ്സും, ലോട്ടറി ടിക്കറ്റുകളും പോക്കറ്റിലുണ്ട്. മൃതദേഹത്തിൽ പാടുകളോ, പിടിവലിയുടെ  ലക്ഷണങ്ങളോ ഇല്ല.
തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിക്ക് ആനിഹാൾ റോഡിലൂടെ ജംഷാദ് നടന്നു വരുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. അധികം വൈകാതെ മരണവും സംഭവിച്ചുവെന്നാണ് നിഗമനം. ഇതിനിടയിൽ എന്തു സംഭവിച്ചുവെന്നാണ് അറിയേണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Advertisements