പക്ഷികളെയും മറന്നില്ല.. വേനൽ ചൂടിൽ കുടിവെള്ള കൗണ്ടർ ഒരുക്കി കൊയിലാണ്ടി നഗരസഭ

പക്ഷികളെയും മറന്നില്ല.. വേനൽ ചൂടിൽ എല്ലാവർക്കും കുടിവെള്ള കൗണ്ടർ ഒരുക്കി കൊയിലാണ്ടി നഗരസഭ.. കടുത്ത വേനലിൽ, കുടിവെള്ളം സൗകര്യത്തിനായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി തദ്ദേശ സ്ഥാപനങ്ങൾക്ക് തണ്ണീർ പന്തൽ ഒരുക്കാൻ നിർദ്ദേശം നൽകിയത്. ഇതിനായി കൊയിലാണ്ടിയിൽ തണ്ണീർ പന്തൽ സ്ഥാപിച്ചുകഴിഞ്ഞു. ഒപ്പം ദാഹിച്ചു വലയുന്ന പക്ഷികൾക്കും ആശ്വാസമായിരിക്കുകയാണ് കൊയിലാണ്ടിയിലെ തണ്ണീർ പന്തൽ..

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെയാണ് ദാഹജല കൗണ്ടർ ആരംഭിച്ചത്. മൺകൂജയിലെ തണുത്ത വെള്ളവും, ചൂടുവെള്ളവുമാണ് കൗണ്ടറിൽ ഉണ്ടാവുക. വിതരണത്തിനായി ഒരു നഗരസഭാജീവനക്കാരെ കനെയും, നിയമിച്ചിട്ടുണ്ട്. കുടിവെള്ളം പ്രത്യേക കൂജയിലാക്കി വെച്ചിട്ടുണ്ട് കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റിനു സമീപമാണ് തണ്ണീർ പന്തൽ സ്ഥാപിച്ചിട്ടുള്ളത്.

