KOYILANDY DIARY

The Perfect News Portal

യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവ് പിടിയിൽ

കണ്ണൂർ: യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവ് പിടിയിൽ. ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കർ ആണ് പിടിയിലായത്. തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരി ഷാഹിദക്കു നേരെയാണ് ആക്രമണമുണ്ടായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

ഇന്നലെ വൈകീട്ട് അഞ്ചരയോടെ തളിപ്പറമ്പ് മുൻസിഫ് കോടതിക്ക് അടുത്ത് വെച്ചാണ് സംഭവം. ഷാഹിദ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാൻ്റിലേക്ക് പോവുന്ന സമയത്തായിരുന്നു ആക്രമണം. ന്യൂസ് കോർണർ ജംഗ്ഷനിൽ വെച്ച് അഷ്കകർ കൈയിൽ കരുതിയിരുന്ന ആസിഡ് ഷാഹിദയുടെ ദേഹത്തൊഴിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ടു പേർക്കും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്.

ഷാഹിദ ബഹളം വെച്ചതോടെ നാട്ടുകാർ അഷ്‌കറിനെ പിടികൂടി പോലീസിലേൽപ്പിച്ചു. ഷാഹിദയേയും പരിക്കറ്റ മറ്റു രണ്ടു പേരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്കർ ഷാഹിദയുടെ ആദ്യ ഭർത്താവാണെന്നും ഇവർ തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.

Advertisements

പ്രതിയായ അഷ്കർ തളിപ്പറമ്പ് സർ സയിദ് കോളേജിലെ ലാബ് ജീവനക്കാരനാണ്. ഇയാൾ കോളേജിലെ ലാബിൽ നിന്നും കൈക്കലാക്കിയ ആസിഡ് ഉപയോഗിച്ചാണ് ഷാഹിദക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം.