കണയംകോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കായി ഒരുക്കങ്ങൾ പൂർത്തിയായി
.
കൊയിലാണ്ടി: കണയംകോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കായി ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 12ന് പുലർച്ചെ 3 മണി മുതൽ ക്ഷേത്ര മോക്ഷ തീരത്ത് വെച്ച് സുഖലാലൻ ശാന്തിയുടെ കാർമികത്വത്തിൽ പിതൃ ബലിതർപ്പണം നടത്തപ്പെടുന്നു. പിതൃക്കൾക്ക് നടത്തേണ്ട പ്രത്യേക വഴിപാടായ തിലഹോമം നടത്തുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. കൂടാതെ ഭക്തജനങ്ങൾക്ക് ആവശ്യമായ വാഹന പാർക്കിംഗ് സൗകര്യം, പിതൃ ബലി തർപ്പണത്തിന് ശേഷം കുളിക്കാനുള്ള സൗകര്യം, ക്ഷേത്ര സന്നിധിയിൽ വെച്ച് പ്രഭാത ഭക്ഷണം, വഴിപാടുകൾക്കായി പ്രത്യേക കൗണ്ടറുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.




